തൃശൂർ: എൻ.എസ്.എസ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി സമൂഹത്തിൽ ചേരി തിരിവുണ്ടാക്കാനുള്ള ഹീന ശ്രമം സി.പി.എം നിറുത്തണമെന്ന് ഡി.സി.സി യോഗം ആവശ്യപ്പെട്ടു.
ഒപ്പം നിൽക്കാതിരുന്നാൽ അധിക്ഷേപിക്കുന്ന ശൈലി കേരളത്തിൽ ഇനിയും പരീക്ഷിക്കാൻ കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കരുത്. ഒരു സമുദായത്തെ ആക്ഷേപിച്ചാൽ ഇതര സമുദായങ്ങൾ കൂടെ വരുമെന്ന് സി.പി.എം ധരിക്കുന്നുണ്ടാകാം. എല്ലാ സമുദായങ്ങളോടും തുല്യ മനോഭാവം പുലർത്തുക എന്നത് രാഷ്ട്രീ കക്ഷികളുടെ മര്യാദയാണ്. ജനങ്ങളെ സ്വൈരമായി ജീവിക്കാൻ അനുവദിക്കാൻ സി.പി.എം സമ്മതിക്കില്ലെന്ന് വന്നാൽ ജനം പ്രതികരിക്കും. അതാണ് പെരിയയിൽ സി.പി.എം നേതാക്കൾ ചെന്നപ്പോൾ വീട്ടമ്മമാരിൽ നിന്നുമുണ്ടായത്. പ്രസിഡന്റ് ടി.എൻ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.