കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായിരുന്ന കെ. അരവിന്ദാക്ഷൻ (അരവിന്ദാക്ഷൻ മാഷ് - 80) നിര്യാതനായി. തൃശൂർ കിഴക്കുംപാട്ടുകരയിലെ മകളുടെ വസതിയിലായിരുന്നു. സംസ്കാരം പാറമേക്കാവ് ക്രിമറ്റോറിയത്തിൽ നടന്നു. കൊടുങ്ങല്ലൂർ ഗവ.ഗേൾസ്, നടവരമ്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്ററായിരുന്ന മാഷ് എ.ഇ.ഒ ആയാണ് റിട്ടയർ ചെയ്തത്. ഇടത് സഹയാത്രികനായിരുന്ന ഇദ്ദേഹം തുടർന്നാണ് ടൗൺ ബാങ്ക് ഡയറക്ടാറായത്. ഭാര്യ: രാധാമണി, മക്കൾ: സിന്ധു, ഹരിദാസ്, സുമേഷ്.