pakal-veedu
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ചിറ്റിലപ്പിള്ളിയിൽ നിർമ്മിച്ച വയോജനങ്ങൾക്കുള്ള പകൽവീടിന്റെ ഉദ്ഘാടനം സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.

അമല നഗർ: വയോജനങ്ങളുടെ വിശ്രമത്തിനും ആരോഗ്യ പരിപാലനത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ചിറ്റിലപ്പിള്ളിയിൽ നിർമ്മിച്ച വയോജനങ്ങളുടെ പകൽവീട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായിരുന്നു. മുതിർന്ന പൗരന്മാരെ ആദരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.വി. കുരിയാക്കോസ്, ടി. ജയലക്ഷ്മി ടീച്ചർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈജു സി. എടക്കളത്തൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത കൃഷ്ണൻ, പി.ആർ. സുരേഷ് ബാബു, കോലഴി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.