ചാലക്കുടി: കുറ്റിച്ചിറ ഗവ. എൽ.പി സ്‌കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി,സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. കുഞ്ചു, സാവിത്രി വിജയൻ, ടി.ഡി. ഡേവിസ്, സി.ഡി. ഗിരീഷ്, പി.ടി.എ പ്രസിഡന്റ് ബിജുമോൻ എന്നിവർ പ്രസംഗിച്ചു.