rationshop
നവീകരിച്ച റേഷൻ കടകളുടെ താലൂക്ക്തല ഉദ്ഘാടനം ചാലക്കുടിയിൽ ബി.ഡി.ദേവസി എം.എൽ.എ നിർവ്വഹിക്കുന്നു

ചാലക്കുടി: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ചാലക്കുടി താലൂക്കിലെ നവീകരിച്ച റേഷൻകടകളുടെ താലൂക്ക്തല ഉദ്ഘാടനം ബി.ഡി. ദേവസ്സി എം.എൽ.എ നിർവഹിച്ചു. റെയിൽവേ സ്റ്റേഷന് സമീപം അഞ്ചാം നമ്പർ റേഷൻ കടയിൽ നടത്തിയ ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, വാർഡ് കൗൺസിലർ അഡ്വ. ബിജു എസ്. ചിറയത്ത്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഐ.ഐ. അബ്ദുൾ മജീദ്, എം.കെ. സുനിൽ, താലൂക്ക് സപ്ലൈ ഓഫീസർ ബെന്നി ഡേവീസ്, റേഷൻ ഇൻസ്‌പെക്ടർ എ.എ. അരുൺ എന്നിവർ പ്രസംഗിച്ചു.