കൊടകര: പ്രളയബാധിതർക്ക് കെ.പി.സി.സിയുടെ ആയിരം ഭവനപദ്ധതിയുടെ ഭാഗമായി മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിതീർത്ത ആദ്യവീടിന്റെ താക്കോൽദാനം മറ്റത്തൂരിലെ കോടാലിയിൽ നെല്ലിക്കാവിള മേരിക്ക് നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേഫ് അദ്ധ്യക്ഷനായി.

ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. ലോനപ്പനെയും ഡി.സി.സി സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.എം. ചന്ദ്രനെയും ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ എം.പി. വിൻസെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണൻ, എം.ജി. കുമാർ, കെ.എം. ബാബുരാജ്, ബെന്നി തൊണ്ടുങ്ങൽ, നൈജോ ആന്റോ, സുരേഷ് പി അരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

മറ്റത്തൂരിലെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ ലോനപ്പൻ കടമ്പോട്, ബിൻസാദ്, കെ. പ്രസാദ്, സാബു പോക്കാക്കില്ലത്ത്, സുഭാഷ് മൂന്നുമുറി, എം.പി. നാരായണ പിഷാരോടി, ദാസൻ ചാണാശ്ശേരി, ആരോമൽ കുണ്ടനി, ഇളയരാജ ഇന്ദീവരം, എയ്‌റൻ വേലത്തിപ്പറമ്പിൽ, അമൽരാജു, വിവേക് കരോടൻ, ജസ്റ്റിൻ ജോസ്, ഹാരിയറ്റ് ഷാജൻ, ജിജിഷ് പുത്തനോളി, ലിസി ബാബു, സിബി അനൂപ്, ടി.ആർ. ഔസോപ്പൂട്ടി, അസ്‌നമോൾ, പി.സി. അനുരാഗ്, അനന്തു മുകുന്ദൻ, ദിനനാഥ്, രാജൻ പനങ്കൂട്ടത്തിൽ, ആന്റു കോയിക്കര, ഒ.വി. പ്രകാശൻ, ജോയ് നെല്ലിക്കാമണ്ണിൽ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.