തൃപ്രയാർ: ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠിതമായ പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിലെ നൂറാമത് മഹോത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെടിക്കെട്ടിന് ശേഷം പുലർച്ചെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ താന്ന്യം ദേശത്തിന്റെ ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. ഒന്നാം നിര വലത്ത് വടക്കുംമുറി ദേശത്തിന്റെ ഊട്ടോളി അനന്തൻ, ഇടത്ത് മൂത്തേടത്തറ ദേശത്തിന്റെ പുതുപ്പള്ളി സാധു, രണ്ടാം നിര വലത്ത് കിഴുപ്പിള്ളിക്കര ദേശത്തിന്റെ ശ്രീവിജയം കാർത്തികേയൻ, ഇടത്ത് ആലപ്പാട് ദേശത്തിന്റെ മച്ചാട് കർണ്ണൻ, ചാഴൂർ ദേശത്തിന്റെ തൃക്കടവൂർ ശിവരാജു, കിഴക്കുംമുറി ദേശത്തിന്റെ ചെർപ്പുളശ്ശേരി മണികണ്ഠൻ എന്നീ ആനകളെ എഴുന്നള്ളിച്ചു.
കിഴക്കൂട്ട് അനിയൻ മാരാരുടെയും ചെറുശ്ശേരി കുട്ടൻ മാരാരുടെയും പ്രമാണത്തിൽ കൂട്ടിയെഴുന്നള്ളിപ്പിന് പഞ്ചാരി മേളം കൊഴുപ്പേകി. എഴുന്നള്ളിപ്പിന് ശേഷം സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ നേത്യത്വത്തിൽ ആറാട്ടും കൊടിയിറക്കലും നടന്നു. ക്ഷേത്രം മേൽശാന്തി ഹരിലാൽ ശാന്തി, വൈസ് പ്രസിഡന്റ് ഷൈൻ കണ്ണാറ, കൺവീനർ രതീഷ് തൈവളപ്പിൽ, ബിനു കളത്തിൽ, പ്രേംകുമാർ പണ്ടാരത്തിൽ, രാജൻ കാക്കനാട്, അജയൻ പറവത്ത്, അർജ്ജുനൻ ആലപ്പാട്, മംഗൾ ക്യഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. അടുത്തവർഷത്തെ മഹോത്സവം 1195-ാം ആണ്ട് കുംഭമാസം ചോതിനാളിൽ ആഘോഷിക്കും...