gvr-gsa

ഗുരുവായൂർ സ്പോർട്സ് അക്കാഡമി ഓഫീസ് ഉദ്ഘാടനം ചെയ്ത് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സംസാരിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി പടിഞ്ഞാറെ നട കമ്പിപ്പാലത്തിന് സമീപത്ത് ആരംഭിച്ച ഓഫീസ് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി അദ്ധ്യക്ഷയായി. പ്രവാസി ക്ഷേമബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, എക്‌സിക്യൂട്ടീവ് അംഗം കെ.എൽ. മഹേഷ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി ഡേവിസ് മൂക്കൻ, സംസ്ഥാന ജൂനിയർ ഫുട്ബാൾ ടീം ക്യാപ്ടൻ കെ.പി. ശരത് എന്നിവരെ അനുമോദിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.പി. വിനോദ്, കെ.പി. സണ്ണി, പി. അനിൽകുമാർ, ജി.എസ്.എ സെക്രട്ടറി സി. സുമേഷ്, ദേവസ്വം ഭരണസമിതി അംഗം എ.വി. പ്രശാന്ത്, ആർ.വി. ഷെരീഫ്, ജി.കെ. പ്രകാശൻ, ടി.എൻ. മുരളി, ലിജിത്ത് തരകൻ, ആർ. ജയകുമാർ, ടി.എം. ബാബുരാജ്, പി.കെ. അസീസ്, ഡേവിഡ് ആന്റോ, വി.വി. ഡൊമിനി എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറി.