തൃശൂർ: കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാദ്ധ്യമ ചരിത്രയാത്ര ഇന്ന് തൃശൂരിൽ. തൃശൂർ ജവഹർ ബാലഭവനിൽ രാവിലെ 10.30ന് 'ഉണ്ണി നമ്പൂതിരി മുതൽ എക്‌സ്‌പ്രസ് വരെ' എന്ന വിഷയത്തിൽ മാദ്ധ്യമപ്രവർത്തകൻ പി.എം. മനോജ് പ്രഭാഷണം നടത്തും. ചടങ്ങിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകരെ ആദരിക്കും. തുടർന്ന് 'ചാനൽ ചർച്ചയിലെ കഥയും കഥയില്ലായ്മയും' എന്ന വിഷയത്തിൽ ചർച്ച നടക്കും. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. തൃശൂർ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 5.30 ന് ഷൊർണ്ണൂർ കുളപ്പുളളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പത്രാധിപർ ഇ.എം.എസ് അനുസ്മരണച്ചടങ്ങും സാംസ്‌കാരിക സമ്മേളനവും മുൻ വിദ്യാഭ്യാസ - സാംസ്‌കാരിക മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും.