തൃശൂർ: മുനിസിപൽ ഓഫീസ് റോഡിൽ നിർമാണത്തിലിരിക്കുന്ന സബ്‌വേയുടെ പണി പൂർത്തീകരിച്ച് തൃശൂർ പൂരത്തിനു മുമ്പ്‌ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. ഒരു കോടി 53 ലക്ഷം രൂപ ചെലവിലാണ് സബ്‌വേയുടെ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നത്. കോർപറേഷൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവീസ് കാട തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.