പേരാമംഗലം: ഒറീസയിലെ ഭുവനേശ്വറിൽ നടക്കുന്ന സബ് ജൂനിയർ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ശ്രീദുർഗാ വിലാസം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ രോഹിത്ത് കെ.ജി കേരളത്തെ നയിക്കുന്നു. തൃശൂർ ജില്ലയിൽ നിന്നുള്ള അഞ്ച് പേരിൽ മൂന്ന് കളിക്കാർ ശ്രീദുർഗാ വിലാസത്തിന്റെ സംഭാവനയാണ്. പത്താം ക്ലാസുകാരായ സായന്ത് കിരൺ, അജയ് കുമാർ കെ.വി എന്നിവരാണ് മറ്റുള്ളവർ. മത്സരം ഇന്ന് അവസാനിക്കും.