pakal-vidu-

എടത്തിരുത്തി പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള പകൽ വീട് ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച വയോജനങ്ങൾക്കുള്ള പകൽ വീട് ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഗീത മോഹൻദാസ്, ടി.വി. മനോഹരൻ, രഞ്ജിനി സത്യൻ, പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത,അഡ്വ.വി.കെ. ജ്യോതിപ്രകാശ്, എം.യു. ഉമറുൽ ഫാറൂക്ക്, അബ്ദുൾജലീൽ എന്നിവർ സംസാരിച്ചു.