payasavedaranam
നവരഅരി പായസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

ചെങ്ങാലൂർ: ഗവ. എൽ.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നവര പായസം നൽകിയപ്പോൾ കർഷക കൂട്ടായ്മ പ്രവർത്തകർക്ക് അതിരറ്റ സംതൃപ്തി. കർഷക കൂട്ടായ്മ ചിറയങ്ങാട്ടു പാടശേഖരത്തിൽ വിളയിച്ചെടുത്ത നവര നെല്ല് തവിട് കളയാതെ കുത്തിയെടുത്ത അരി ഉപയോഗിച്ചാണ് പായസം തയ്യറാക്കിയത്. പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ നവര പായസം കഴിച്ച വിദ്യാർത്ഥികൾക്കും അതൊരു പുതിയ അനുഭവവും, രുചിയുമായി. കർഷക കൂട്ടായ്മ പ്രവർത്തകരായ പി.എൽ. വാറുണ്ണി മാസ്റ്റർ, വി.എ. ലിന്റോ, സിജോ പൂണത്ത്, കെ.കെ. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പായസവിതരണം.