building
പരിയാരം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് ബിഡി. ദേവസി എം.എൽ.എ ശിലാസ്ഥാപനം നടത്തുന്നു.

ചാലക്കുടി: പരിയാരം വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് പി. ജോസ് ചടങ്ങിൽ അദ്ധ്യക്ഷനായി. ചാലക്കുടി തഹസിൽദാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജി പോളി, ഉഷ രാവുണ്ണി, പഞ്ചായത്ത് അംഗങ്ങളായ ഷാജു മാടാന, കെ.ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് കെട്ടിട നവീകരണത്തിനായി അനുവദിച്ചത്.