gvr-thaikkad-bhagat-singh
തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിക്കുന്നു

ഗുരുവായൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൻ രേവതി വി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, എം. രതി, മുൻ ചെയർമാൻ ടി.ടി. ശിവദാസ്, കൗൺസിലർമാരായ ജോയ് ചെറിയാൻ, ബിന്ദു അജിത് കുമാർ, മീനപ്രമോദ്, ജലീൽ പണിക്കവീട്ടിൽ, അഭിലാഷ് വി. ചന്ദ്രൻ, അമൃത് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ കെ.എൻ. മാധവൻ എന്നിവർ സംസാരിച്ചു. ഒരു കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. ഒന്നര ഏക്കർ വരുന്ന സ്ഥലത്ത് ഫുട്‌ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായ രീതിയിൽ ഗാലറിയോട് കൂടി നിർമ്മാണം പൂർത്തീകരിക്കും. പരിശീലന പാർക്ക്, ടോയ്‌ലെറ്റ് ബ്ലോക്ക്, കുട്ടികളുടെ വിനോദത്തിനായുള്ള പ്രത്യേക സംവിധാനവും ഉണ്ടാകും. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഗ്രൗണ്ടിന്റെ നിർമ്മാണച്ചുമതല.