hospital
ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് സർവീസ് സഹകരണ ബാങ്ക് നൽകിയ കസേരകളുടെ കൈമാറ്റം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കുന്നു

ചാലക്കുടി:പ്രളയത്തിൽ വൻ നാശം നേരിട്ട ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ഹാളിലേക്ക് ചാലക്കുടി സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപയുടെ കസേരകൾ നൽകി. ഇതിന്റെ കൈമാറ്റ ചടങ്ങ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എസ്. ചന്ദ്രൻ അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. ശിവദാസ്, അജീഷ് പറമ്പക്കാട്ടിൽ, വനജ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.