കൊടകര: നെല്ലായി വയലൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് കൊടികയറി. കൊടിയേറ്റച്ചടങ്ങുകൾക്ക് തന്ത്രിമാരായ അഴകത്ത് മനയ്ക്കൽ ത്രിവിക്രമൻ നമ്പൂതിരി, അണിമംഗലം നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ കടലൂർ മാധവൻ നമ്പൂതിരി, പന്തൽമന ദാമോദരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിനു മുന്നോടിയായി നെല്ലായി സോപാനം സംഗീതസഭയുടെ സംഗീതച്ചേരിയും കൊടിയേറ്റശേഷം മേജർസെറ്റ് കഥകളിയും അരങ്ങേറി.

28ന് രാവിലെ ഒമ്പതിന് ശീവേലി, വൈകീട്ട് 3.30ന് ചാക്യാർകൂത്ത്, 4.30ന് ഓട്ടൻ തുള്ളൽ, ആറിന് കുറത്തിയാട്ടം, ഏഴിന് തായമ്പക, രാത്രി 8.30ന് നൃത്തനൃത്ത്യങ്ങൾ, മാർച്ച് ഒന്നിന് രാവിലെ ശിവേലി, വൈകീട്ട് ഏഴിന് തൃക്കൂർ ശ്രീഹരിയുടെ തായമ്പക, 8.30ന് വിളക്കെഴുന്നള്ളിപ്പ്, 9.30ന് നാടകം എന്നിവ നടക്കും. മാർച്ച് രണ്ടിന് ഏകാദശിവിളക്ക്, ദിവസം രാവിലെ ഒമ്പതിന് ഉത്സവബലി, വൈകീട്ട് മൂന്നിന് ഗജവീരൻമാർക്ക് സ്വീകരണം, അഞ്ചിന് ഭക്തിഗാനമേള, രാത്രി പത്തിന് ഏകാദശിവിളക്ക്, അന്നമനട പരമേശ്വരമാരാർ നയിക്കുന്ന പഞ്ചവാദ്യം എന്നിവ നടക്കും.

മാർച്ച് മൂന്നിന് രാവിലെ ഒമ്പതിന് ശീവേലി, വൈകീട്ട് അഞ്ചിന് സംഗീതച്ചേരി, ഏഴിന് പനമണ്ണ ശശിയുടെ തായമ്പക, രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ്, ഒമ്പതിന് കുട്ടികളുടെ കലാപരിപാടികൾ, നാലിന് ശിവരാത്രി ദിവസം രാവിലെ നാലിന് പെരുവനം ശങ്കരനാരായണന്റെ അഷ്ടപദി, ആറിന് ഭക്തിഗാനമേള, ഒമ്പതിന് ശീവേലി, പഞ്ചാരിമേളം,രാത്രി 7.30ന് നപടിഞ്ഞാറെ നടയിൽ എഴുന്നള്ളിപ്പ്, ഒമ്പതിന് തിരുവാതിരക്കളി എന്നിവയും മാർച്ച് അഞ്ചിന് രാവിലെ ഒമ്പതിന് ശിവേലി, വൈകീട്ട് 4.30ന് അക്ഷരശ്ലോക സദസ്, വൈകീട്ട് 5.30ന് സംഗീതച്ചേരി, ഏഴിന് സംഗീതാർച്ചന, രാത്രി 8.30ന് കിഴക്കെ നടയിലേക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, പാണ്ടിമേളം, പള്ളിക്കുറുപ്പ്, ആറിന് രാവിലെ ഒമ്പതിന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവിൽ ആറാട്ട് എന്നിവയാണ് പരിപാടികൾ.