കൊടുങ്ങല്ലൂർ: ആദ്യ സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് സരസ ബാലുശ്ശേരി. കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ജോഷിയുടെ പൊറിഞ്ചു, മറിയം, ജോസഫ് എന്നചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇവർ അവാർഡ് വിവരം അറിയുന്നത്. നിലമ്പൂരിലെ ഒരു സുഹൃത്താണ് സന്തോഷ വാർത്ത വിളിച്ചറിയിച്ചത്. 52 വർഷത്തോളമായി നാടക രംഗത്തുള്ള ഇവർ യാദൃശ്ചികമായാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്.

ആറാമത്തെ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. കോഴിക്കോട് സ്വദേശിയാണ്. അമേച്വർ രംഗത്തും പ്രൊഫഷണൽ രംഗത്തും ഒപ്പം ഉണ്ടായിരുന്ന സാവിത്രിക്കും അവാർഡ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സരസ ബാലുശ്ശേരി പറഞ്ഞു..