തൃശൂർ ; കഥകളി ക്ലബ്ബിന്റെ സുവർണ്ണ മുദ്ര പുരസ്‌കാരം ചുട്ടി-കോപ്പ് കലാകാരൻ കലാമണ്ഡലം രാമമോഹനന് സമ്മാനിക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് പത്തിന് വടക്കേച്ചിറ ഭാരാതീയ വിദ്യാഭവൻ സർവ്വധർമ്മ പ്രതിഷ്ഠാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കഥകളി ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. വാർഷികാഘോഷം കൊച്ചി ഇൻകം ടാക്‌സ് കമ്മിഷണർ ഡോ.എൻ. ജയശങ്കർ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ ആര്യ വൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ പുരസ്‌കാരം സമ്മാനിക്കും. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.സി.കെ. നാരായണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും.പി.കെ. വിജയകുമാർ ബഹുമതി പത്രം സമർപ്പിക്കും. പത്രസമ്മേളനത്തിൽ അഡ്വ.സി.കെ. നാരായണൻ നമ്പൂതിരിപ്പാട്, കെ.പി രാധകൃഷ്ണൻ, എം.എൻ. വിനയകുമാർ എന്നിവർ പങ്കെടുത്തു...