വരന്തരപ്പിള്ളി: കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിക്ക് തുടക്കം. വരന്തരപ്പിള്ളി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രളയബാധിതർക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. എച്ചിപ്പാറയിൽ നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നിർവഹിച്ചു. കൂട്ടായ്മ ചെയർമാൻ കെ.എൽ. ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഉമ്മർ, എയ്ഡ് ഇന്ത്യ സംസ്ഥാന കോ- ഓർഡിനേറ്റർ എൻ.കെ. സീനി, കൺവീനർ ഇബ്രാഹിംകുട്ടി ചക്കുങ്ങൽ, പഞ്ചായത്ത് അംഗം സജീന മുജീബ്, ഡേവിസ് അക്കര, പി. ഗോപാലകൃഷ്ണൻ, അനിൽ കുനിയത്ത്, ഔസേഫ് ചെരടായി, സാന്റോ നന്തിപുലം, തോമസ് കാറളത്തുക്കാരൻ, അജയ് എളന്തോളി, അബ്ദുൽ കബീർ എന്നിവർ പ്രസംഗിച്ചു.