valapad-hospital
വലപ്പാട് ഗവ. ആശുപത്രിയിൽ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ഗീതഗോപി എം.എൽ.എ നിർവഹിക്കുന്നു.

തൃപ്രയാർ: വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പൂർത്തിയായ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ഗീതഗോപി എം.എൽ.എ നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വയോജനങ്ങൾക്കായുള്ള വാർഡ്, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് സജ്ജമാക്കിയ ദന്തരോഗ ചികിത്സാ വിഭാഗം, അഞ്ച് ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ ഫിസിയോ തെറാപ്പി യൂണിറ്റ്, 10 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷിച്ച പൈതൃക വാർഡ്, ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കുട്ടികളുടെ പാർക്ക് എന്നിവയാണ് തുറന്നത്.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ: എം.ആർ. സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ മഞ്ജുള അരുണൻ, അംഗം ശോഭ സുബിൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീമതി ലീന രാമനാഥൻ, വാസന്തി. കെ.ബി, രജനി ബാബു എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദു തോമസ്, സുലേഖ ജമാലു, ഡോ. ഫാത്തിമത്ത് സുഹറ,വാടാനപ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ടും ഇംപ്ലിമെന്റിംഗ് ഓഫീസറുമായ ഡോ.പി.കെ. രാധാകൃഷ്ണൻ, ടി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗീത കുമാർ എന്നിവർ സംസാരിച്ചു.