s-n-d-p
ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണനെ യൂണിയൻ കൗൺസിലറും പുരുഷസ്വയം സഹായ സംഘം കൺവീനറുമായ സി.ജി.അനിൽകുമാർ പൊന്നാടയണിയിച്ച് ആദരിക്കുന്നു

മേലൂർ: ഈഴവ പുരുഷസ്വയം സഹായ സംഘം പത്താം വാർഷികം കുന്നപ്പിള്ളിയിൽ കെ.എൻ. അജയകുമാറിന്റെ വസതിയിൽ നടന്ന കുടുംബ സംഗമത്തിൽ വച്ച് സി.ജി. ജനാർദ്ദനൻ സ്മാരക അവാർഡ് ലഭിച്ച ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ യൂണിയൻ കൗൺസിലറും പുരുഷ സ്വയം സഹായ സംഘം കൺവീനറുമായ സി.ജി. അനിൽകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ശാഖാ പ്രസിഡന്റ് എം.എൻ. പ്രകാശൻ മാസ്റ്റർ, ശാഖാ സെക്രട്ടറി കെ.എ. മനോജ്, ജോയിന്റ് കൺവീനർ പി. പ്രിൻസ് എന്നിവർ സംസാരിച്ചു.