ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിർമ്മല കേരളൻ, കെ.വി. വിവിധ്, ഷൈലജ ദേവൻ, മുൻ ചെയർമാനും കൗൺസിലറുമായ ടി.ടി. ശിവദാസൻ, കൗൺസിലർമാരായ സുരേഷ് വാര്യർ, എ.പി. ബാബു, പ്രിൻസിപ്പൽ വി.എസ്. ബീന, പ്രധാനദ്ധ്യാപിക കെ.സി. ഉഷ, പി.ടി.എ പ്രസിഡന്റ് ജ്യോതിശങ്കർ, നഗരസഭാ സെക്രട്ടറി വി.പി. ഷിബു എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരസഭയിലെ വിവിധ ഗ്രൗണ്ടുകളെ മികച്ച കായിക നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രൗണ്ട് ആധുനിക രീതിയിൽ നിർമ്മിക്കുന്നത്. 1.67 കോടി രൂപ ചെലവഴിച്ച് ഫുട്‌ബാൾ സ്റ്റേഡിയം, ഗാലറി, സ്റ്റേജ്, ഡ്രസിംഗ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, മൾട്ടി പർപ്പസ് ജിം എന്നിവയാണ് ഒരുക്കുന്നത്.