മലയിൻകീഴ്: ഇവിടുത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾ ചികിത്സതേടിയെത്തിയാൽ പെട്ടതുതന്നെ. ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഇവിടെ ചികിത്സയും ഏതാണ്ട നനഞ്ഞ മട്ടാണ്. വിളപ്പിൽശാല, മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ തുടങ്ങിയ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളോട് പറയാൻ ഒറ്റ ഉത്തരമേയുള്ളു, ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. ഹെൽത്ത് ഇൻസ്പെക്ടർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ ഒഴിവുകൾ ഇവിടെ ഒഴിഞ് ഞുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മലയിൻകീഴ് സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ആവശ്യത്തി നുള്ള ജീ വനക്കാർ ഇ പ്പോഴുമില്ല. ലാബ് ടെക്നീഷ്യൻ, നേഴ്സിംഗ് സൂപ്രണ്ട്, നേഴ്സ് തു ടങ്ങിയ തസ്തികകൾ വെ റുതെ കിടക്കുക യാണ്. ഹെ ൽത്ത് ഇൻസ് പെക്ടർ വിരമിച്ചിട്ട് മാ സങ്ങൾ കഴിഞ്ഞിട്ടും പു തി യ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചിട് ടുമില്ല. ചികിത്സയ്ക്കാ യി രോഗികളെത്തിയാൽ സേവനത്തിനായി ബാ ക്കിയുള്ള ജീവന ക്കാർ കൈമലർത്തുകയാണ്.
സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ചിട്ടും വാർഡ് തലത്തിൽ ബോധവത്കരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പാതിവഴിയിൽ കിടക്കുകയാണ്. വിളവൂർക്ക
വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റ്, ലാബ് ടെ ക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഹെഡ്നേഴ്സ് എന്നിവ ഒഴിഞ്ഞ് കിടക് കുകയാണ്. ആശുപത് രി ക്ലീനിംഗ് ജോലികൾ ചെയ്യുന്നത് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയവരെക്കൊണ്ടാണ്. മുറിവ് കെട്ടുന്നതും ഒ.പി ടിക്കറ്റ് എഴുതു ന്നതും പ്യൂൺ പണിചെയ്യുന്നതും താത്കാലിക ജീവനക് കാ രാണ്. മാറാ നല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജാവനക്കാരുടെ അപര്യാപ്തത രോഗികളെ ഏ റെ ബുദ് ധിമുട്ടിക്കുന് നുണ്ട്. 550 മുതൽ 600 വരെ രോഗികളാ ണ് ഇവിടെ ചികിത്സ തേ ടിയെത്തുന്നത്. മലയിൽകീഴ് ആശുപത്രിയിലാകട്ടെ 800ഓളം പേർ എത്തുന്നുണ്ട്. ആവശ്യ ത്തി ന് ജീവനക്കാരില്ലാത്തതിനാൽ കഷ്ടപ്പെടുന്നത് ഈ രോഗികളാണ്. എന്നാൽ ജീവനക്കാരെ നിയോഗിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.