കല്ലമ്പലം: കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നു. സാംസ്കാരിക സമ്മേളനം ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. മധു അദ്ധ്യക്ഷത വഹിച്ചു. മികവിനുള്ള അംഗീകാരം വൊക്കേഷണൽ ഹയർ സെക്കൻഡറി അസി. ഡയറക്ടർ കുര്യൻ. എ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ ജി. സുരേഷ് ചടങ്ങിൽ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജീവ്, കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ മോഹനൻ നായർ സ്വാഗതവും ഹെഡ്മിസ്ട്രസ് സജനി.പി രാജ് നന്ദിയും പറഞ്ഞു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൈബർ സെൽ ഓഫീസർ സ്റ്റാർമോൻ. ആർ.പിള്ള, പൊലീസ് ഓഫീസർ ശബരീനാഥ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ആറ്റിങ്ങൽ ഫയർ ആൻറ് റസ്ക്യൂവിന്റെ നേതൃത്വത്തിൽ മോക്ഡ്രില്ലും നടന്നു. ആഘോഷത്തിന്റെ രണ്ടാം ദിനത്തിൽ മാദ്ധ്യമപ്രവർത്തകൻ ജോർജ് പുളിയ്ക്കൻ അവതരിപ്പിച്ച ചിത്രം വിചിത്രം കൺമുന്നിൽ എന്ന പരിപാടി, കവി കുന്നുപുറം രാധാകൃഷ്ണന്റെ നാടകാന്തം കവിത്വം എന്ന കവിയരങ്ങ്, ആറ്റിങ്ങൽ കളിയരങ്ങ് നാടൻ കലാപഠനകേന്ദ്രം അവതരിപ്പിച്ച നാടൻ പാട്ടും നാട്ടറിവുകളും എന്നീ പരിപാടികൾ ഉണ്ടായിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരു വട്ടം കൂടി എന്ന സംഘടനയുടെ പ്രവർത്തനോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് മധുവും കവി കുന്നുപുറം രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സ്റ്റാഫ് സെക്രട്ടറി പ്രിയദർശിനി സ്വാഗതവും കൺവീനർ അനോജ് നന്ദിയും പറഞ്ഞു.