dd

നെയ്യാറ്റിൻകര: നോട്ട് നിരോധനത്തിലൂടെ കേന്ദ്ര സർക്കാർ സാമ്പത്തിക മേഖലയെ തകർത്തതായും ഗ്രാമീണ മേഖലയിൽ ഇതുമൂലം ഗുരുതര ആഘാതമാണ് ഉണ്ടായതെന്നും സി.പി.ഐ സംസ്ഥാന അസിസ്റ്റൻഡ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിലംഗം അഡ്വ. ജെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, ജില്ലാ കൗൺസിലംഗങ്ങളായ എ.എസ്. ആനന്ദ് കുമാർ, ജി.എൻ. ശ്രീകുമാരൻ സെക്രട്ടറിയേറ്റംഗങ്ങളായ എ. മോഹൻദാസ്, എസ്. രാഘവൻ നായർ, പ്രൊഫ എം. ചന്ദ്രബാബു, പി.പി. ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.