പാറശാല: ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച 'മെറിറ്റ് ഡേ 2019 ' കേരള സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. കെ. മധുകുമാർ ഉദ്‌ഘാടനം ചെയ്തു. സർവകലാശാല പരീക്ഷാനടത്തിപ്പിലെ പുരോഗമനപരമായ പരിഷ്കാരങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രവിഭാഗത്തിന്റെ ഗവേഷണ പ്രസിദ്ധീകരണമായ 'റൂറൽ ഇക്കണോമിക്സ് ഡെവലപ്മെന്റ് ജേണൽ ' (ആർ.ഇ.ഡി.ജെ) അദ്ദേഹം പ്രകാശനം ചെയ്തു. തുടർന്ന് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. നെടുമ്പന അനിൽ, ഐ.ക്യു.ഐ.സി. കൺവീനർ ഡോ. എസ്. രാജലക്ഷ്മി, കോളേജ് പരീക്ഷാ ചീഫ് സൂപ്രണ്ട് ഡോ. എസ്. രമേഷ്കുമാർ, അദ്ധ്യാപകരായ സരിത എസ്, അഖിലശ്രീ എൽ, സന്തോഷ്‌കുമാർ ആർ, സനൂപ് എസ്, ഗ്രീഷ്മ ആർ.പി, ശ്രുതി എസ്, സുബി എസ്, വിദ്യാർത്ഥികളായ സൂര്യ ആർ. പിള്ള, ആര്യ എസ്.ആർ, എന്നിവർ സംസാരിച്ചു. ഇക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി സന്ധ്യ ആർ.എസ്. നന്ദി പറഞ്ഞു.