school

ചിറയിൻകീഴ്: പഠനത്തോടൊപ്പം രാഷ്ട്ര പുനർ നിർമാണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ശേഷി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന് കീഴിലുള്ള ശ്രീശാരദാ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ, സീരിയൽ താരം ശ്രീലതാ നമ്പൂതിരിയെ മന്ത്രി ആദരിച്ചു. വിരമിക്കുന്ന അദ്ധ്യാപികയായ ജ്യോതി വി.എസിന് പി.ടി.എയുടെ

ഉപഹാരം സമ്മാനിച്ചു. വിദ്യാർത്ഥിനികൾക്കുള്ള സമ്മാനങ്ങൾ ശ്രീലതാ നമ്പൂതിരി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ആർ.രാജു, പ്രിൻസിപ്പൽ മിനി ആർ.എസ്, എസ്.സി.വി.ബി.എച്ച്.എസ് എച്ച്.എം ജയകുമാർ.എസ്, ഗ്രാമപഞ്ചായത്തംഗം ജോഷിബായി എന്നിവർ സംസാരിച്ചു. നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീത ബി.നന്ദിയും പറഞ്ഞു. രാവിലെ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ‌്വ. ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.