dd

നെയ്യാ​റ്റിൻകര: നെയ്യാ​റ്റിൻകരയിൽ ആർ.ഡി.ഒ ഓഫീസ് ആരംഭിക്കണമെന്നും താലൂക്കിലെ സർക്കാർ ജീവനക്കാർക്കായി ക്വാർട്ടേഴ്‌സ് പണിയണമെന്നും കേരളാ ഗസ​റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ നെയ്യാ​റ്റിൻകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സ്വദേശാഭിമാനി ടൗൺഹാളിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മി​റ്റിയംഗം ജി. പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. ഷാജഹാൻ, വൈസ് പ്രസിഡന്റ് എസ്. അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടേറിയ​റ്റംഗം അജികുമാർ, ആർ. സുരേഷ്, ഡോ. സുഗത ജി. രമേഷ്, എസ്. സുരേഷ്, സുരേഷ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു. എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷാജിബോൺസ്ലെ റിപ്പോർട്ടും എസ്. സുരേഷ്‌കുമാർ അനുശോചന പ്രമേയവും ജി. രമേഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി ആർ. സുരേഷ്‌കുമാർ (പ്രസിഡന്റ്), ജ്യോതിഷ്, സുഗത (വൈസ് പ്രസിഡന്റുമാർ), എസ്. സുരേഷ്‌കുമാർ (സെക്രട്ടറി), ജി. രമേഷ്, സുരേഷ്‌കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എസ്. ശരത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈകിട്ട് ആശുപത്രി ജംഗ്ഷനിൽ നടന്ന സെമിനാർ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി. പ്രകാശൻ. എൻ.എസ്. അജയൻ, വിദ്യാവിനോദ്, ജെ. ശ്രീമോൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ. സുൾഫിക്കർ സ്വാഗതം പറഞ്ഞു.