തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാളെ മുതൽ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാത്രമേയുള്ളൂ. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മുൻവർഷങ്ങളിലേതു പോലെ തപാൽ മാർഗം എൻട്രൻസ് കമ്മിഷണർ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല. ഒരു കോഴ്സിലേക്കോ എല്ലാ കോഴ്സിലേക്കോ ഉള്ള പ്രവേശനത്തിന് ഒറ്റ അപേക്ഷ മതി. പ്രോസ്‌പെക്ടസ് വെബ്സൈറ്രിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471- 2339101, 2339102, 2339103, 2339104, 0471- 2332123.