kadannappalli-ramachandra

തിരുവനന്തപുരം : രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വർഗീയ ഭ്രാന്ത് പിടിച്ച ഒരു സംഘം ഗാന്ധിയുടെ നെഞ്ചിലേക്ക് നിറതോക്കുതിർത്ത് രക്തം വീഴ്ത്തിയ രംഗം ആവർത്തിച്ചത് തീർത്തും അപമാനകരമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യം അപമാന ഭാരത്താൽ ശിരസ് കുനിഞ്ഞുപോകുന്ന ഈ ഘട്ടത്തിൽ ഇത്തരം പ്രകടനം നടത്തിയവർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.