തിരുവനന്തപുരം: സ്തുത്യർഹ സേവനത്തിന്, തീരസംരക്ഷണ സേനാ ഡയറക്ടർ ജനറലിന്റെ പുരസ്‌കാരം പ്രതിരോധ വകുപ്പിന്റെ തിരുവനന്തപുരത്തെ വക്താവ് ധന്യാ സനലിന് ലഭിച്ചു. ഓഖി ചുഴലിക്കാറ്റിലും പ്രളയത്തിലും രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നടത്തിയ മികച്ച സേവനം പരിഗണിച്ചാണ് പ്രശംസാ പത്രവും മെഡലും അടങ്ങുന്ന പുരസ്‌കാരം. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയായ ധന്യാ സനൽ, 2017 ആഗസ്റ്റിലാണ് പ്രതിരോധ വക്താവായി ചുമതലയേറ്റത്. പ്രളയകാലത്ത് സൈന്യം നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം നടത്തിയതിന് കേരള സർക്കാറിന്റെ പ്രശംസാപത്രവും മുൻപ് ലഭിച്ചിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്.