k-t-c-t-school-silver-jub

കല്ലമ്പലം : കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിന്റെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ മറ്റെല്ലാ സ്കൂളുകൾക്കും മാതൃകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കെ.ടി.സി.ടി സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളും, വാർഷികവും സ്കൂൾ ഗ്രൗണ്ടിൽ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന ചടങ്ങുകളെയും അനുബന്ധ പരിപാടികളെയും അദ്ദേഹം പ്രശംസിച്ചു. വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകുന്നതിനും ജീവിത വിജയത്തിനുമായി കെ.ടി.സി.ടി ഓരോവർഷവും ചെയ്യുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രിസിപ്പൽമാരായ എച്ച്‌.എം. സിയാവുദ്ദീൻ, സി.വി. സുരേന്ദ്രൻ, ഗീതാനായർ, ഗോപകുമാർ മഞ്ചമ്മ, എസ്. സഞ്ജീവ്, മുഹമ്മദ് ഷിബിലി എന്നിവരെയും മുൻ സ്കൂൾ ഭാരവാഹികളായ ഷാഹുൽ ഹമീദ്മുൻഷി, എ. താഹ, പ്രൊഫ. അബ്‌ദുൽ റഷീദ്, എം. സൈനുലാബ്ദ്ദീൻ, ഐ. മൻസൂറുദ്ദീൻ, എം. ഷറഫുദ്ദീൻ, എ. നഹാസ്, എം.എസ് ഷെഫീർ മണമ്പൂർ, കരവാരം പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. അൻപതോളം വിവിധ കലാപരിപാടികളും ഇരുനൂറ്റി അൻപതില്പരം അവാർഡ് വിതരണവും ചടങ്ങിന് മാറ്റ് കൂട്ടി. വിവിധ കലാരംഗങ്ങളിൽ മികച്ച സംഭാവന നൽകിയ പരിശീലകരേയും ചടങ്ങിൽ ആദരിച്ചു. ഡോ. അനുകൃഷ്ണൻ, എം.എൻ. മീര, ബി.ആർ. ബിന്ദു, സൽമാ ജവഹർ, ഷീജ, സുനിത ആർ. നായർ, ദിവ്യ, സ്മിതാകൃഷ്ണ, സുമേഷ്, രാംകുമാർ, ഷാൻ, അസ്‌ലം, വലിയവിള സമീർ, ഫാജിദാ ബീവി, സബ്ന എന്നിവരും പൂർവവിദ്യാർത്ഥികളും മൂവായിരത്തിലധികം രക്ഷാകർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു.