മലയിൻകീഴ്: സ്വകാര്യ വാട്ടർ ടാങ്കർ ലോറി മോട്ടോർ ബൈക്കിലിടിച്ച് വിമുക്തഭടൻ ചൂഴാറ്റുകോട്ട കുന്നുവിള ആയില്യം വീട്ടിൽ പ്രവീൺകുമാർ (38)മരിച്ചു.ഇന്നലെ രാവിലെ 7.15 ന് പാമാംകോട്ടാണ് അപകടം.പാപ്പനംകോട് ഭാഗത്തുനിന്ന് കുടിവെള്ളം ശേഖരിക്കാനെത്തിയ ടാങ്കർ പ്രവീൺകുമാറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം പേരൂർക്കട എൻ.സി.സി.ഓഫീസിലെ ക്ലാർക്കായി ജോലിചെയ്തുവരുകയായിരുന്നു .സംസ്കാരം ശാന്തികവാടത്തിൽ നടത്തി .പിതാവ്: വിജയൻ.മാതാവ്: ഉഷ.ഭാര്യ:ജിതമോൾ.മക്കൾ: അഭിനവ്,അക്ഷിത,അക്ഷിത്.
(ഫോട്ടോ അടിക്കുറിപ്പ്...വാട്ടർ ടാങ്കർ ലോറി ബൈക്കിലിടിച്ച് മരിച്ച പ്രവീൺകുമാർ )