photo

നെടുമങ്ങാട് : ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷം സംഘടിപ്പിച്ച ഹിന്ദുമഹാസഭയുടെ നടപടിയിൽ ഗാന്ധിയൻ വിജ്ഞാനവേദി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. മഹാത്മാ ഗാന്ധിയുടെ 71ആം രക്തസാക്ഷി ദിനാചരണം നെടുമങ്ങാട് ടി.ബിയിൽ സ്വാതന്ത്ര്യസമര സേനാനി എൻ.സി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ കബീർദാസ് പുരസ്‌കാര ജേതാവ് ജെ.എ. റഷീദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. സോമശേഖരൻ നായർ സ്വാഗതം പറഞ്ഞു. സ്വാമി വിജയാനന്ദ, ടി. അർജുനൻ, എ. ശശിധരൻപിള്ള, വേട്ടമ്പള്ളി രഘു, മന്നൂർക്കോണം സത്യൻ, സി. രാധാകൃഷ്ണൻ നായർ, മുഹമ്മദ് ഇല്യാസ്, വിതുര വിജയകുമാർ, ജില്ലാ ട്രഷറർ പി. മണി തുടങ്ങിയവർ പ്രസംഗിച്ചു. നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും സർവമത പ്രാർത്ഥനയും നടത്തി. പി.ടി.എ പ്രസിഡന്റ് പേരയം ജയൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപിക എ. വസന്ത, ഗാന്ധിദർശൻ കൺവീനർ രഞ്ജിത, സോഷ്യൽസയൻസ് ക്ളബ് കൺവീനർ സുനിതമോൾ തുടങ്ങിയവർ പങ്കെടുത്തു.