atl01fe

ആറ്റിങ്ങൽ: പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച് സുനിൽ കൊടുഴവന്നൂർ സംവിധാനം ചെയ്ത ജനിതകം എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ തപസ്യ പാരഡൈസ് തീയറ്ററിൽ നടന്നു. സ്കൂളിലെ ഫിലിം ക്ലബാണ് സിനിമ നിർമ്മിച്ചത്.ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. 'ആളൊരുക്ക'ത്തിന്റെ സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ വി.സി.അഭിലാഷ്, സിനിമാ കാമറാമാൻ അയ്യപ്പൻ, സംവിധായകൻ മഞ്ചിത് ദിവാകർ, കവി വിജയൻ പാലാഴി, കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, സുനിൽ കൊടുവഴന്നൂർ, എൻ.സാബു എന്നിവർ സംസാരിച്ചു. ദേശീയ അവാർഡ് ജേതാവ് വി.സി.അഭിലാഷിനേയും ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ആദരിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധനീഷ്,​ രാധാകൃഷ്ണൻ, സുജ, സച്ചിൻ സാബു, ചിറയിൻകീഴ് താഹ, സാബു നീലകണ്ഠൻ നായർ എന്നിവർ വേഷമിട്ടു.