നെടുമങ്ങാട് : എൻ.എസ്.എസ് കൊല്ലങ്കാവ് കരയോഗം രജതജൂബിലി സമ്മേളനവും കുടുംബസംഗമവും നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ അഡ്വ.വി.എ ബാബുരാജ് ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.വി വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ കേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ വിശദീകരണവും നടന്നു.ഡോ.നിഷ വി.നായർ ക്ലാസ് നയിച്ചു.ഗ്രന്ഥശാല രൂപീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി കരയോഗം രക്ഷാധികാരി മാധവൻ നായർ,നെടുമങ്ങാട് മോഹനചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ കൈമാറി.താലൂക്ക് യൂണിയൻ സെക്രട്ടറി എം.സുകുമാരൻ നായർ ഏറ്റുവാങ്ങി.കരയോഗം സെക്രട്ടറി പി.വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കരയോഗം സ്ഥാപക കൺവീനർ അമരചന്ദ്രൻ നായർ,മുൻ പ്രസിഡന്റുമാരായ എ.സജീവ്കുമാർ,വേണുകുമാർ,വിജയമോഹനൻ നായർ,കെ.രാജേന്ദ്രൻ നായർ,ടി.വി വിജയകുമാർ,കരയോഗം മുൻ സെക്രട്ടറിമാരായ രമേശ്കുമാർ,പി.വിജയകുമാർ,ഏറ്റവും പ്രായം ചെന്ന വനിതാംഗം ഇന്ദിരാമ്മ എന്നിവരെ യൂണിയൻ വൈസ് പ്രസിഡന്റ് ബി.ജി.കെ തമ്പി പൊന്നാടയണിയിച്ച് ആദരിച്ചു.പൂവത്തൂർ നാരായണൻ നായർ,ബാലചന്ദ്രൻ നായർ,കെ.രാജേഷ് എന്നിവർ ആശംസയർപ്പിച്ചു. വനിതാസമാജം പ്രസിഡന്റ് ഉഷ ആർ.സി നായർ സ്വാഗതവും കരയോഗം ട്രഷറർ കെ.രാജേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.