chennithala

തിരുവനന്തപുരം : തോൽവി ഉറപ്പായ ബി.ജെ.പി സർക്കാരിന്റെ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമാണ് കേന്ദ്ര ബഡ്ജറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നാലര വർഷX രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൂട്ടുകച്ചവടക്കാരയ കോർപറേറ്റുകൾക്ക് വീതിച്ചു നൽകിയ മോദിക്ക് തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കർഷകരേയും പാവങ്ങളേയും സാധാരണക്കാരെയും ഓർമ്മ വന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ചില്ലറ ആനുകൂല്യങ്ങൾ നൽകി അവരെ കബളിപ്പിക്കാനാണ്‌ മോദി ശ്രമിക്കുന്നത്.
പ്രഖ്യാപനങ്ങൾ കൊണ്ടൊന്നും നാലര വർഷത്തെ ജനദ്രോഹത്തിന് പരിഹാരമമാവില്ല. ആയിരക്കണക്കിന് കർഷകർക്കാണ് ആത്മഹത്യ ചെയ്തത്. ചില്ലറ സഹായം അതിന് പരിഹാരമല്ല. കർഷകരെ പറ്റിക്കാനാണ് ശ്രമം. പൊള്ളയായ ഈ വാഗ്ദാനങ്ങൾ കൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ജനങ്ങൾ ഈ സർക്കാരിനെ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.