വിഴിഞ്ഞം: വിഴിഞ്ഞം ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കോട്ടുകാൽകോണം മുത്താരമ്മൻ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേത്രപരിശോധന നടത്തി ആവശ്യമായവർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടത്തിയ കണ്ണട വിതരണം ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ലയൺസ് ക്ളബ് പ്രസിഡന്റ് ആനന്ദ് രാജ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ സൈറ്റ് ഫോർ കിഡ്സ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ അജിത്.ജി.നായർ കുട്ടികൾക്ക് കാഴ്ച വൈകല്യം ഉണ്ടാകുന്നതിനെപറ്റിയും കണ്ണട ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റിയും വിശദീകരിച്ചു. റീജിയൺ ചെയർപേഴ്സൺ വിനോദ് കുമാർ, സോൺ ചെയർപേഴ്സൺ അഭിലാഷ്, വാർഡ് മെമ്പർ കലാറാണി, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സുരേഷ്, പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീകുമാരി സ്വാഗതവും ക്ളബ് ട്രഷറർ അരുൺ നന്ദിയും പറഞ്ഞു.