kerala-university

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം പ്രാക്ടിക്കൽ പരീക്ഷ 7 മുതൽ 11 വരെ അതതു കോളേജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


ട്രാൻസ്‌ക്രിപ്‌ട്

സർവകലാശാലയുടെ ബി.ടെക് വിഭാഗത്തിൽ (2013 സ്‌കീം) കോഴ്‌സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്‌ക്രിപ്‌ട് ഒഫ് മാർക്‌സ് /ഗ്രേഡ്‌സ് ലഭിക്കുന്നതിന് ആപ്ലിക്കേഷനും, അപേക്ഷാഫീസും, മാർക്ക്‌ ലിസ്റ്റുകളുടെയും, ഡിഗ്രി /പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും നൽകിയാൽ മതിയാകും. ട്രാൻസ്‌ക്രിപ്‌ടിന്റെ മാതൃക വിദ്യാർത്ഥികൾ തയാറാക്കേണ്ടതില്ല.

ഓൺലൈൻ രജിസ്‌ട്രേഷൻ

ഈ മാസം ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ആർക്ക് പരീക്ഷയുടെ (2013 സ്‌കീം) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 7 വരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ 14 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫീസ്

മാർച്ച് 13ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ6 വരെയും 50 രൂപ പിഴയോടെ 8 വരെയും 125 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം) ബിരുദ പരീക്ഷ (2011 - 12 അഡ്മിഷന് മുൻപുളളത്) 27 നും, മൂന്നാം സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം) ബിരുദ പരീക്ഷ (2011 - 12 അഡ്മിഷന് മുൻപുളളത്) മാർച്ച് 13 നും ആരംഭിക്കും. പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. 2005, 2006, 2007 മേഴ്‌സിചാൻസ് വിദ്യാർത്ഥികൾ പരീക്ഷാഫീസിനൊപ്പം 2000 രൂപ മേഴ്‌സിചാൻസ് ഫീസായും 200 രൂപ സി.വി ക്യാമ്പ് ഫീസായും ഒടുക്കണം. 2002, 2003, 2004 മേഴ്‌സിചാൻസ് വിദ്യാർത്ഥികൾ പരീക്ഷാഫീസിനൊപ്പം 5000 രൂപ മേഴ്‌സിചാൻസ് ഫീസായും 200 രൂപ സി.വി ക്യാമ്പ് ഫീസായും ഒടുക്കണം.


പിഎച്ച്.ഡി നൽകി

സുമി എസ് (സിവിൽ എഞ്ചിനീയറിംഗ്), ദിവ്യ എം.പി, ഹരിത എച്ച് നായർ (ബയോടെക്‌നോളജി), മഞ്ജു ബേബി ഐ (ബോട്ടണി), ആശ ആർ (കെമിസ്ട്രി), സുരേഷ് എസ്, റെജി കെ. ധമൻ, മോത്തി ജി.എസ് (ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്), നിജ എസ്, സിമി എസ്, വിജയ കുമാരി. കെ (ഹിസ്റ്ററി), ജേക്കബ് സാം, സരിൻ തോമസ്, കാതറിൻ ഇ. പെരേര (കൊമേഴ്‌സ്), രജിത ആർ.സി, രഞ്ജു എം (ഹിന്ദി), സുജ. ജി (നേഴ്‌സിംഗ്), ദീപ. ആർ (ഇംഗ്ലീഷ്), സുധീഷ് ഒ.എസ് (സംസ്‌കൃതം), വീണ ഗോപാൽ വി.പി (മലയാളം), ജിനു. എസ് രാജൻ, ജോസഫ് ഐ. തോമസ് (ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്) എന്നിവർക്ക് പിഎച്ച്.ഡി നല്‌കാൻ തീരുമാനിച്ചു.


പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) (ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് ബ്രാഞ്ച് ഒഴികെ) (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്, യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എഞ്ചിനീയറിംഗ് റെഗുലർ 2016 അഡ്മിഷൻ, 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.