വർക്കല:അയൽവാസികൾ തമ്മിലുളള വാക്കേറ്റത്തിനിടെ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു.ഇടവ മാന്തറ കുഴയ്ക്കാട്ട് മുക്കിന് സമീപം പുത്തൻവിള വീട്ടിൽ മോഹനന്റെയും ബേബിരാജിന്റെയും മകൻ അനന്തു മോഹൻ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രിയിൽ ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷണം പോകുന്നത് പതിവായിരുന്നതിനെ തുടർന്ന് .ഇക്കാര്യവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാൾ അനന്തുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ചോദ്യം ചെയ്തതായി പറയുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അയൽവാസിക്കൊപ്പമുണ്ടായിരുന്നയാൾ മൺവെട്ടിക്കൈ കൊണ്ട് അനന്തുവിനെ അടിക്കുകയും ചെയ്തു. അടിയേറ്റുവീണ അനന്തുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പാരിപ്പളളി മെഡിക്കൽ കോളെജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെ എട്ടേകാലോടെ മരിച്ചു. കൊല്ലം അയത്തിൽ മാരുതി സർവീസ് സെന്ററിലെ പോളിഷ് മേക്കറായിരുന്നു അനന്തു.അജിൻ,അശ്വതി എന്നിവർ സഹോദരങ്ങൾ.