വർക്കല: ഡ്രൈഡേ ദിനത്തിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിലായി. കരുനലക്കോട് സ്വദേശി സാബു (48)വിനെയാണ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. അജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഇയാൾ ഇടവ, പുന്നമൂട് ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്നത് പതിവായിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പി.ഒ മാരായ എം. ഷംസുദ്ദീൻ, എ. ബിജു, സി.ഇ.ഒമാരായ എസ്.ആർ. മഞ്ചുനാഥ്, ജി.എൽ ശ്രീജിത്, ടി.എസ്. പ്രിൻസ്, ആർ. രാഹുൽ, എം.യു മഹേഷ്, കെ.സെബാസ്റ്റ്യൻ, ഡബ്ല്യു.സി.ഇ.ഒ ദീപ്തി. ബി. എന്നിവർ പങ്കെടുത്തു.