tax

ന്യൂഡൽഹി : മൊത്തം ശമ്പളം 7.75 ലക്ഷം വരെ ഉള്ളവർക്ക് നികുതി നൽകാതെ ഒഴിവാകാൻ കഴിയും. ഇതുവരെ ഇത്രയും വരുമാനമുള്ള വ്യക്തി 15080 രൂപവരെ നികുതി നൽകണമായിരുന്നു. മറ്റു ഇളവുകൾ കഴിഞ്ഞ തുകയാണിത്.

ഒരാളിന്റെ വരുമാനം 2019-20 വർഷത്തിൽ 7.75 ലക്ഷമാണെന്ന് വയ്ക്കുക.

ആദ്യം അടിസ്ഥാന ഇളവ് 50000 ന് അവകാശപ്പെടാം. പി.പി.എഫ്, ഇ.പി.എഫ് തുടങ്ങിയ ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപ പദ്ധതികളിൽ (വകുപ്പ് 80 സി പ്രകാരം) 1.5 ലക്ഷം വരെ നിക്ഷേപിക്കാം. അതില്ലെങ്കിൽ സമാനമായ തുക കുട്ടികളുടെ ട്യൂഷൻ ഫീ ഇനത്തിലും ഇളവ് ലഭിക്കും. ഇതോടെ വരുമാനം 7.75 ലക്ഷത്തിൽനിന്ന് കുറഞ്ഞ് 6.25 ലക്ഷമാകും.

ഇനി 50,000 രൂപ നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാം. വകുപ്പ് 80 സി സി.ഡി (എ.ബി) പ്രകാരം.

25000 രൂപവരെയുള്ള ഇളവ് മെഡിക്കൽ ഇൻഷ്വറൻസ് പോളിസിക്ക് ലഭിക്കും.

സ്ഥിര നിക്ഷേപ പലിശ 10000 വരെ കിട്ടുന്നെങ്കിൽ സെക്ഷൻ 80 ടി.ടി.സി.എ പ്രകാരം 10000 രൂപയുടെ ഇളവ് ലഭിക്കും. ഇതുകൂടാതെ മറ്റു സ്ത്രോതസുകളിൽ നിന്നുള്ള വരുമാനത്തിനും 10000 രൂപ ഇളവ് ലഭിക്കും. ഇതോടെ വരുമാനം 7.75 ലക്ഷത്തിൽ നിന്ന് ആദായനികുതിയുടെ പരിധിയിൽ വരാത്ത 5 ലക്ഷമാകും.