കുഴിത്തുറ:നാഗർകോവിലിൽ ഗുണ്ടാസംഘം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി.നാഗർകോവിലിലെ തോവാളയ്ക്കടുത്ത് കൃഷ്ണൻ പുത്തൂർ അമ്മൻ കോവിൽ തെരുവിൽ മണികണ്ഠൻ(42),ഭാര്യ കല്യാണി(40) എന്നിവരാണ് കൊല്ലപ്പെട്ടത്. തോവാളയിൽ പൂക്കട ഉടമയാണ് മണികണ്ഠൻ. ഇവർക്ക് രാമലക്ഷ്മി (16)എന്ന മകളുണ്ട്.രാമലക്ഷിക്കും പരിക്കേറ്റു. വാതിലിൽ മുട്ടുന്ന ശബ്‌ദം കേട്ട് കല്യാണി വാതിൽ തുറന്നപ്പോൾ 4പേർ ചേർന്ന് കല്യാണിയെ അരിവാൾ കൊണ്ട് വെട്ടുകയും ,തടുക്കാൻ ചെന്ന മകളെയും മണികണ്ഠനെയും ആക്രമിക്കുകയായിരുന്നു. കല്യാണി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നാട്ടുകാർ മണികണ്ഠനെയും രാമലക്ഷ്മിയെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ചികിത്സയിൽ ഇരിക്കവേ രാത്രി മണികണ്ഠനും മരിച്ചു.