തിരുവനന്തപുരം:കേന്ദ്രബഡ്‌ജറ്റിൽ റെയിൽവേയ്‌ക്ക് 64,587കോടി വിഹിതവും 1,58,658 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ 95 ശതമാനം കൂടുതലാണിത്. ആളില്ലാത്ത ലെവൽ ക്രോസുകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ തസ്തികളും നിയമനങ്ങളും നടത്തുന്നതിനുമാണ് ബഡ്ജറ്റ് വർഷത്തിൽ റെയിൽവേ മുൻഗണന നൽകുക. ബഡ്ജറ്റ് വിഹിതം വിവിധ റെയിൽവേ സോണുകൾക്ക് ആനുപാതികമായി നൽകും. അതത് സോണുകളിലാണ് ഡിവിഷൻ തല പദ്ധതികൾക്കുള്ള വിഹിതം തീരുമാനിക്കുക.