ആലപ്പുഴ: കുടുംബകോടതിയിലെ സ്വീപ്പർ വടക്കനാര്യാട് റോഡ് മുക്ക് പുത്തൻപുരയ്ക്കൽ ഗോപാലകൃഷ്ണനെ (അമ്പി-59) കോടതിക്കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8.45 ഓടെ മറ്റു ജീവനക്കാർ എത്തിയപ്പോൾ ഗോപാലകൃഷ്ണൻ തറയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. അവിവാഹിതനാണ്. അമ്മ ഗൗരി.