കാട്ടാക്കട:കള്ളിക്കാട് പഞ്ചായത്തിലെ ചാമാവിളപ്പുറം വാർഡിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോൺഗ്രസ് കൺവെൻഷൻ തമ്പാനൂർ രവി ഉദ്‌ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.സ്ഥാനാർത്ഥി സദാശിവൻ കാണി ,എ കെ ശശി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ,മണ്ഡലം പ്രസിഡന്റ് എം എം മാത്യുക്കുട്ടി, കെ.പി.സി.സി സെക്രട്ടറി വത്സലൻ,പന്ത ഷാജി,ഡി.സി.സി മെമ്പർ കള്ളിക്കാട് ഭുവനേന്ദ്രൻ,പാറശാല സുധാകരൻ, ശശീന്ദ്രൻ, യൂത്ത് കോൺഗ്രസ് പാറശാല അസംബ്ലി സെക്രട്ടറി അലക്സ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.