കടയ്ക്കാവൂർ: ശ്രീനാരായണ വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ കൈക്കൊളളുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാബുകൾക്കായി അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചുള്ള പണികൾ മാർച്ചിന് മുമ്പ് പൂർത്തിയാക്കും. പി.ടി.എ ഉന്നയിച്ച അടിയന്തിര ആവശ്യങ്ങളിൽ 20 കമ്പ്യൂട്ടറുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ലതാദേവി, പി.ടി.എ വൈസ് പ്രസിഡന്റ് സഷോഷ്, അദ്ധ്യാപകരായ എസ്. ഷാജി, ജിതേഷ്, വി.എം. ദിലീപ്കുമാർ, കെ. ഷജിത്ത്, പ്യാരി, മുൻ പി.ടി.എ പ്രസിഡന്റ് ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.