നെയ്യാറ്റിൻകര: വ്ലാങ്ങാമുറി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച നെയ്യാറ്റിൻകര അഗ്രോ - ഹോർട്ടികൾചർ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ആദ്യനിക്ഷേപം കെ.ആൻസലൻ എം.എൽ.എ സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ .ആർ ഹീബ ആദ്യ വായ്പാ വിതരണ ഉദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ ഷിബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ അനിതകുമാരി, വ്ലാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ, സി.പിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വി.കെ അവനീന്ദ്രകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി , എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ് ആറാലുംമൂട് മുരളീധരൻ നായർ, ജി.എൻ ശ്രീകുമാരൻ, എസ്.രാഘവൻ നായർ, എസ്.എസ് ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി കെ. മുരളീധരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.ഭരണ സമിതി അംഗം വി.എസ് പ്രേമകുമാരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.ഷാജി നന്ദിയും പറഞ്ഞു.