കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വാർഷികം കാട്ടാക്കട പൊലീസ് സബ്ഇൻസ്പെക്ടർ സജി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി.എസ്.അനിത,മുൻ പി.ടി.എ പ്രസിഡന്റ് എസ്.വിജയകുമാർ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാധാലക്ഷ്മി,ഹെഡ്മിസ്ട്രസ് കെ.എസ്.മിനി,വിദ്യാർത്ഥി പ്രതിനിധികൾ,സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ നായർ,അദ്ധ്യാപകരായ ആൽബിൻ,ലിജുമോൻ,പ്രമീള,സുഗുണൻ എന്നിവർ സംസാരിച്ചു.സബ്ഇൻസ്പെക്ടർ സജി സ്കൂളിൽ നിന്നും മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.